Times Kerala

പ്ര​ള​യ​ക്കെ​ടു​തി: ബി​ഹാ​റി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 400 കവിഞ്ഞു

 

പാ​റ്റ്ന: ബി​ഹാ​റി​ൽ പ്ര​ള​യ​ക്കെ​ടു​തി​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 400 കവിഞ്ഞു. ചൊ​വ്വാ​ഴ്ച മാ​ത്രം ബി​ഹാ​റി​ൽ 26 പേ​ർ​ക്ക് ജീ​വ​ഹാ​നി നേ​രി​ട്ടു. ഇ​തോ​ടെ ഉ​ത്ത​രേ​ന്ത്യ​യി​ൽ പ്ര​ള​യ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 500ന് ​അ​ടു​ത്താ​യി. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ 90 പേ​ർ​ക്കാ​ണ് പ്ര​ള​ത്തെ തു​ട​ർ​ന്ന് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. പ്ര​ള​യ​ക്കെ​ടു​തി വി​ല​യി​രു​ത്താ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ശ​നി​യാ​ഴ്ച ബി​ഹാ​റി​ലെ​ത്തും.
ബി​ഹാ​റി​ൽ 19 ജി​ല്ല​ക​ളി​ലാ​യി 1.58 കോ​ടി ജ​ന​ങ്ങ​ളെ​യാ​ണ് പ്ര​ള​യ​ക്കെ​ടു​തി ബാ​ധി​ച്ചി​രി​ക്കു​ന്ന​തെ​ന്നു ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ​സേ​ന അ​റി​യി​ച്ചു. ദു​ര​ന്ത നി​വാ​ര​ണ സേ​ന​യെ കൂ​ടാ​തെ പ​ട്ടാ​ള​വും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്നു​ണ്ട്. ട്രാ​ക്കി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് നി​ര​വ​ധി ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ റ​ദ്ദു ചെ​യ്തു.

Related Topics

Share this story