പ്രീമിയം ഫീച്ചറുകളുമായി ഏഴ് സീറ്റര്‍ വാഗണ്‍ആര്‍ ഉടന്‍ വിപണിയില്‍
May 17, 2019, 14:22 IST
കൂടുതല്‍ പ്രീമിയം ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ഏഴ് സീറ്റര്‍ വാഗണ്‍ആറിനെ മാരുതി സുസുക്കി ഉടന്‍ വിപണിയിലെത്തിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ .പുത്തന്‍ വാഗണ്‍ആര്‍ എംപിവിയുടെ മുഖ്യ സവിശേഷത 1.2 ലിറ്റര്‍ K-സീരീസ് പെട്രോള്‍ എഞ്ചിനായിരിക്കും . 82 bhp കരുത്തും 113 Nm torque ഉം പരമാവധി സൃഷ്ടിക്കാന്‍ കഴിവുള്ളതാണ് ഇത് . അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ എംപിവിയില്‍ പ്രതീക്ഷിക്കാം.