പ്രധാനമന്ത്രിയുടെ ഓഫീസിൽ തീപിടിത്തം
Oct 17, 2017, 09:29 IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിൽ തീപിടിത്തം. പാർലമെന്റിലെ സൗത്ത് ബ്ലോക്കിൽ രാണ്ടാം നിലയിലുള്ള 242-ാം നമ്പർ മുറിയിൽ പ്രവർത്തിക്കുന്ന ഓഫീസിലാണ് തീപിടുത്തമുണ്ടായത്. പുലർച്ചെ മൂന്ന് മണിയോടെ കമ്പ്യൂട്ടർ സിപിയുവിൽ നിന്നാണ് തീ പടർന്നത്. 20മിനിറ്റിനകം തീയണച്ചെന്നാണ് വിവരം.