പൊലീസ് ഉദ്യോഗസ്ഥരേ ആക്രമിച്ച മൂന്ന് ഗുണ്ടകൾ പിടിയിൽ
Jun 7, 2019, 06:11 IST
ആലപ്പുഴ: നോർത്ത് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ പോൾ, ഷൈജു എന്നിവരെ ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. തോണ്ടാൻകുളങ്ങര കിളിയൻപറമ്പ് കണ്ണൻ എന്ന അരുൺ കുമാർ (27), തൊണ്ടൻകുളങ്ങര വൈക്കത്തുകാരൻ വീട്ടിൽ രാഹുൽ രവീന്ദ്രൻ (28), ഇറാവുകാട് കിഴക്കേ വീട്ടിൽ കണമ്പ് ഷജീർ എന്ന ഷജീർ എന്നിവരെ നോർത്ത് എസ്ഐ വിബിൻ ദാസിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പിടികൂടിയത്. ചാത്തനാട് ശ്മശാനത്തിലെ കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു ഇവർ.
കണ്ണനെ പിടികൂടിയ സമയത്തും മഴു ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ആക്രമിച്ചു. കൊലപാതകം ഉൾപ്പെടെ പതിനഞ്ചോളം ക്രിമിനൽ കേസുകളിലെ പ്രതികളാണ് പിടിയിലായ മൂവരും.