പോലീസ് കസ്റ്റഡിയിൽനിന്ന് പ്രതികൾ രക്ഷപ്പെട്ടു
Aug 10, 2017, 11:20 IST
പന്തളം: പത്തനംതിട്ടയിലെ പന്തളം പോലീസ് സ്റ്റേഷനിൽനിന്ന് വാഹനമോഷണ കേസിലെ രണ്ടു പ്രതികൾ രക്ഷപ്പെട്ടു. ഷിജുരാജ്, സുരേഷ് എന്നിവരാണ് പോലീസ് സംഘത്തെ കബളിപ്പിച്ച് രക്ഷപ്പെട്ടത്. ആഡംബര ബൈക്കുകൾ മോഷ്ടിച്ച കേസുകളിലെ പ്രതികളാണ് ഇരുവരുമെന്ന് പോലീസ് അറിയിച്ചു. പോലീസ് അന്വേഷണം ഉൗർജിതമാക്കി.