പെരിക്കല്ലൂർ തോണിക്കടവിന് സമീപം കബനി നദിയിൽ മൂന്ന് ദിവസത്തോളം പഴക്കമുള്ള അജ്ഞാത മൃതദേഹം
May 24, 2019, 08:58 IST
പുൽപ്പള്ളി: കേരള-കർണാടക അതിർത്തിയിലെ പെരിക്കല്ലൂർ തോണിക്കടവിന് സമീപം കബനി നദിയിൽ മൂന്ന് ദിവസത്തോളം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി. 40 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പുൽപ്പള്ളി സിഐയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനയച്ചു.