പുതിയ ഫീച്ചറകളുമായി ഇസുസു ഡി മാക്സ് വി ക്രോസ് പുറത്തിറങ്ങി
കൊച്ചി: പുതിയ ഫീച്ചറകളുമായി ഇസുസു ഡി മാക്സ് വി ക്രോസ് പുറത്തിറങ്ങി. 20 പുതിയ സംവിധാനങ്ങളുമായെത്തിയ വി-ക്രോസിന്റെ സ്റ്റാൻഡേർഡ് വേരിയന്റിന് 15.51 ലക്ഷം രൂപയും സെഡ് വേരിയന്റിന് 17.03 ലക്ഷം രൂപയുമാണ് മുംബൈ എക്സ് ഷോറൂം വില.
റൂബി റെഡ്, ടൈറ്റാനിയം സിൽവർ, ഒബ്സിഡിയൻ ഗ്രേ, കോസ്മിക് ബ്ലാക്ക്, സ്പ്ലാഷ് വൈറ്റ് എന്നിവയ്ക്കു പുറമേ സഫയർ ബ്ലൂ, സിൽക്കി പേൾ വൈറ്റ് എന്നീ നിറങ്ങളിൽ പുതിയ വി ക്രോസ് ലഭ്യമാണ്. ഇസുസുവിന്റെ എല്ലാ ഡീലർഷിപ് വഴിയും വി ക്രോസ് ബുക്ക് ചെയ്യാം.