പതിനഞ്ചുകാരി കൂട്ടബലാത്സംഗത്തിനിരയായി; പിതാവ് ഹൃദയം പൊട്ടി മരിച്ചു
Aug 20, 2017, 12:03 IST
ബാലിയ(ഉത്തര്‍പ്രദേശ്): ഉത്തര്‍പ്രദേശില്‍ 15കാരി കൂട്ടബലാത്സംഗത്തിനിരയായി. പൊലിസ് കോണ്‍സ്റ്റബിളും ഗ്രാമത്തലവനും ചേര്‍ന്നാണ് കുട്ടിയെ ബലാത്സംഗം ചെയ്തത്. സംഭവമറിഞ്ഞ കുട്ടിയുടെ പിതാവ് ഹൃദയം പൊട്ടി മരിച്ചു.
ഉത്തര്‍പ്രദേശിലെ ബാലിയയിലാണ് സംഭവം. ഗോപാലനഗര് ഔട്ട്പോസ്റ്റില്‍ കോണ്‍സ്റ്റബിളാണ് പ്രതി. ഇയാളെ സസ്പെന്‍ഡ് ചെയ്യുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ബന്ധുവിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ കരച്ചില് കേട്ടെത്തി ഗ്രാമീണര്‍ സംഭവസ്ഥലത്തു വെച്ചു തന്നെ പൊലിസിനെ പിടികൂടി.