നെയ്യാറ്റിന്‍കര ആത്മഹത്യ; അറസ്റ്റിയാവര്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുത്തു
May 17, 2019, 09:23 IST
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറെസ്റ്റിലായവര്ക്കെതിരെ ആത്മഹത്യ പ്രേരണത്തിനു പുറമെ ഗാര്‍ഹിക പീഡന നിരോധന നിയമം കൂടി ചുമത്തി. ലേഖയെ മാനസികമായും ശരീരമായും ഭര്‍ത്താവും ബന്ധുക്കളും പീഡിപ്പിച്ചതിന് തെളിവായി ലേഖയുടെ നോട്ടുബുക്ക് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.തുടര്‍ന്നാണ് പുതിയ വകുപ്പുകൂടി ചുമത്തിയത്.കേസില്‍ കാനറാ ബാങ്ക് മാനേജരെയും ജീവനക്കാരെയും ചോദ്യം ചെയ്യും. രണ്ടു ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കാനറാ ബാങ്ക് മാനേജര്‍ക്കും ജീവനക്കാര്‍ക്കും പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്.