നെടുങ്കണ്ടത്ത് 500 രൂപയുടെ കള്ളനോട്ടുകളുമായി തമിഴ്നാട് സ്വദേശി പിടിയില്‍
May 21, 2019, 07:50 IST
നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് 500 രൂപയുടെ കള്ളനോട്ടുകളുമായി തമിഴ്നാട് സ്വദേശി പിടിയില്‍. തമിഴ്നാട് തേവാരം മുതല്‍സ്ട്രീറ്റ് അരുണ്‍കുമാര്‍ (ഗണപതി 24) ആണ് അറസ്റ്റിലായത്. നെടുങ്കണ്ടം പൊലീസ് നടത്തിയ തെരച്ചിലില്‍ 15 വ്യാജ 500 രൂപയുടെ നോട്ടുകള്‍ കണ്ടെടുത്തു. ഒരാള്‍ ഓടി രക്ഷപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം പോലീസിന്റെ നേതൃത്വത്തില്‍ തമിഴ്നാട്ടിലേക്ക് രണ്ട് അന്വേഷണ സംഘത്തെ അയച്ചു.തമിഴ്നാട് ഗൂഡല്ലൂര്‍ രാജീവ്ഗാന്ധിനഗറില് ഭാസ്കരന് (45) ഓടിരക്ഷപെട്ടു. പിടിയിലായ ഗണപതിയും, ഭാസ്കരനും ബാലഗ്രാമിലെ സ്വാകാര്യ വ്യക്തിയുടെ പശുഫാമിലെ ജീവനക്കാരാണ്. പ്രതിയെ ഇടുക്കി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.