Times Kerala

നിലമ്പൂർ ഗുഡ് ഷെപ്പേര്‍ഡ് സ്കൂളിലെ കുട്ടികള്‍ക്ക് ടിസി നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവ്

 
നിലമ്പൂർ  ഗുഡ് ഷെപ്പേര്‍ഡ് സ്കൂളിലെ കുട്ടികള്‍ക്ക് ടിസി നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവ്

മലപ്പുറം: നിലമ്പൂർ ഗുഡ് ഷെപ്പേര്‍ഡ് സ്കൂളിലെ കുട്ടികള്‍ക്ക് ടിസി നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. എസ്.എസ്.എല്‍.സി പാസായ 6 കുട്ടികള്‍ ടി.സിക്ക് അപേക്ഷിച്ചപ്പോള്‍ ഒരു ലക്ഷം രൂപ വീതം വേണമെന്നായിരുന്നു സ്കൂള്‍ മാനേജ്മെന്റിന്‍റെ ആവശ്യം. ഇതിനെതിരെ രക്ഷിതാക്കള്‍ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു.തുടര്‍ന്നാണ് ടിസി നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയത്.

Related Topics

Share this story