നാൻ പെറ്റ മകനിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി
Jun 10, 2019, 18:37 IST
അന്തരിച്ച മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിൻ്റെ ജീവിതം പറയുന്ന ‘നാൻ പെറ്റ മകൻ’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. സജി. എസ്. പാലമേൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മികച്ച ബാല താരത്തിനുള്ള ദേശീയ ആവാർഡ് കരസ്ഥമാക്കിയ മിനോൺ ആണ് അഭിമന്യുവിനെ അവതരിപ്പിക്കുന്നത്. റെഡ് സ്റ്റാർ മൂവീസ് ആണ് ചിത്രം നിർമ്മിക്കുന്നത്.ചിത്രം ജൂൺ 21ന് റിലീസ് ചെയ്യും