നാദിർഷയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സെപ്തംബർ 25ലേക്ക് മാറ്റി
കൊച്ചി: നടിെയ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായൻ നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സെപ്തംബർ 25ലേക്ക് മാറ്റി. ചോദ്യം ചെയ്യലിെൻറ വിശദാംശങ്ങൾ മുദ്രവെച്ച കവറിൽ ഹാജരാക്കാൻ പ്രൊസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടു. നാദിർഷയെ ഇതുവരെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചിട്ടില്ലെന്നും ചോദ്യം ചെയ്തു കഴിഞ്ഞിട്ടില്ലെന്നും പ്രൊസിക്യൂഷൻ കോടതിയെ അറിയിച്ചു. എങ്കിൽ എന്തിനാണ് മുൻകൂർ ജാമ്യം എന്നന്വേഷിച്ച കോടതി ചോദ്യം ചെയ്യലെൻറ വിശദാംശങ്ങൾ മുദ്രവെച്ച കവറിൽ ഹാജരാക്കാൻ പ്രൊസിക്യൂഷനോട് ആവശ്യെപ്പടുകയായിരുന്നു.
നാദിർഷയെ പൊലീസ് ഇന്നലെ നാലര മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ചോദ്യം െചയ്യലിനു ശേഷം താനും ദിലീപും നിരപരാധികളാണെന്ന് പറഞ്ഞ നാദിർഷ സുനിെയ അറിയില്ലെന്നും ആവർത്തിച്ചിരുന്നു.