നടിയെ ആക്രമിച്ച കേസ്: നാദിര്‍ഷ ചോദ്യം ചെയ്യലിനായി ആലുവ പൊലീസ് ക്ലബിലെത്തി
Sep 17, 2017, 10:42 IST
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിനായി സംവിധായകന് നാദിര്‍ഷ ആലുവ പൊലീസ് ക്ലബിലെത്തി. ചോദ്യം ചെയ്യലിനായി രാവിലെ പത്ത് മണിക്ക് നാദിര്‍ഷ പോലീസ് ക്ലബില്‍ എത്തി.കേസില്‍ ചോദ്യം ചെയ്യലിന് കഴിഞ്ഞദിവസം നാദിര്‍ഷ ഹാജരായിരുന്നെങ്കിലും, രക്തസമ്മര്‍ദ്ദം കൂടുകയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് ചോദ്യം ചെയ്യല്‍ ഉപേക്ഷിക്കുകയുമായിരുന്നു.