നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ അബി അന്തരിച്ചു
Nov 30, 2017, 11:24 IST
കൊച്ചി: നടനും മിമിക്രി കലാകാരനുമായ കലാഭവൻ അബി(49) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രക്തത്തിൽ പ്ലേറ്റ്ലറ്റുകൾ കുറയുന്ന രോഗത്തിന് അദ്ദേഹം ഏറെ നാളായി ചികിത്സയിലായിരുന്നു.
മിമിക്രയിലൂടെയും സിനിമകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും ജനപ്രിയ താരമായി. അമ്പതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. യുവനടൻ ഷെയൻ നിഗം മകനാണ്.