ദക്ഷിണകൊറിയയിൽ സ്പോർട്സ് സെന്ററിൽ അഗ്നിബാധ; 29 പേർ കൊല്ലപ്പെട്ടു
Dec 22, 2017, 10:56 IST
സിയൂൾ: ദക്ഷിണകൊറിയയിലെ സ്പോർട്സ് സെന്ററിലുണ്ടായ അഗ്നിബാധയിൽ 29 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തെക്കൻ നഗരമായ ജെചെനിലായിരുന്നു സംഭവം. എട്ടു നില കെട്ടിടത്തിന്റെ അടിയിലെ നിലയിലാണ് അഗ്നബാധ ആരംഭിച്ചത്.
കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ഹെൽത്ത് സെന്ററിലുണ്ടായിരുന്നവരാണ് പുറത്തുകടക്കാനാവാതെ കുടുങ്ങിപ്പോയത്. അറുപതോളം അഗ്നിശമന യൂണിറ്റുകളാണ് തീയണക്കാനെത്തിയത്.