ദുബൈയിൽ രാത്രി ജോലി ചെയ്യണമെങ്കിൽ ഇനി പോലീസിന്റെ അനുമതി വേണം
Dec 11, 2017, 16:10 IST
ദുബൈ പൗരൻമാർക്ക് രാത്രി ജോലി ചെയ്യണമെങ്കിൽ ഇനി പോലീസിന്റെ അനുമതി വാങ്ങണം. അധികൃതരിൽ നിന്നും ഫോറം വാങ്ങിയ ശേഷം അത് പൂരിപ്പിച്ച് നൽകിയാൽ മാത്രമേ രാത്രി ജോലി ചെയ്യാൻ അനുവദിക്കുകയുള്ളൂ.
ഇതിനായി അപേക്ഷിക്കുന്ന ആളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകേണ്ടതുണ്ട്. ഇത് കൂടാതെ രാത്രി ജോലി ചെയ്യാനുള്ള കാരണം, സ്ഥാപനത്തിന്റെ ലൈസൻസ്, ഉടമയുടെ എൻ ഒ സി സർട്ടിഫിക്കറ്റ്, മുനിസിപ്പാലിറ്റിയുടെ എൻ ഒ സി, ബാങ്ക് ജോലിയാണെങ്കിൽ സെൻട്രൽ ബാങ്കിന്റെ എൻ ഒ സി എന്നിവയാണ് നൽകേണ്ടത്.