ദുബായിൽ ടൂറിസ്റ്റ് ബസ് അപകടത്തില്‍ പെട്ട് ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര് മരിച്ചു
Jun 7, 2019, 11:08 IST
ദുബായ്: ദുബായ് ഷെയ്ക്ക് മുഹമ്മദ് ബിന്‍ സെയ്ദ് റോഡില്‍ ടൂറിസ്റ്റ് ബസ് അപകടത്തില്‍ പെട്ട് ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര് മരിച്ചു. മരിച്ചവരില്‍ 10 പേര് ഇന്ത്യക്കാരാണ്. അപകടത്തില്‍ പരിക്കേറ്റ അഞ്ച് പേരുടെ നില ഗുരുതരമാണ്. ഇന്നലെ വൈകുന്നേരം 5.40 ഓടെയാണ് അപകടം.
മെട്രോ സ്റ്റേഷനു സമീപമുള്ള ട്രാഫിക് സിഗ്നലിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. ബസില്‍ 31 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ ഒമാനിലെ മസ്ക്കറ്റില്പോയി മടങ്ങിവരുന്നതിനിടെയാണ് അപകടം സംഭവിച്ചത്.