തോക്കുനിയന്ത്രണവുമായി ട്രംപ്; ബമ്പ് സ്റ്റോക്സ് നിരോധിക്കാൻ നീക്കം
Feb 21, 2018, 09:52 IST
വാഷിംഗ്ടൺ: തോക്കുകൾ പരിഷ്കരിക്കുന്ന ഉപകരണങ്ങൾക്ക് നിരോധനം ഏർപ്പെടുത്താനുള്ള ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. സെമി ഓട്ടോമാറ്റിക് റൈഫിളുകൾ മെഷീൻ ഗണ്ണുകൾക്ക് തുല്യമാക്കുന്ന ബമ്പ് സ്റ്റോക്സ് നിരോധിക്കാനാണ് ശ്രമം. ഫ്ളോറിഡ ഹൈസ്കൂളിലുണ്ടായ വെടിവയ്പിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
കഴിഞ്ഞവർഷം ലാസ് വേഗാസില്‍ സംഗീത പരിപാടിക്കിടെ 58 പേരെ കൂട്ടക്കുരുതി നടത്തിയ സംഭവത്തിൽ അക്രമി ഉപയോഗിച്ചത് ബമ്പ് സ്റ്റോക്സ് ഉപകരണമായിരുന്നു.