തീവണ്ടി’ എത്തും മുന്‍പ് ഗാനം കുതിക്കുന്നു; നാല് ദിവസം കൊണ്ട് എട്ട് ലക്ഷം വ്യൂവേഴ്സ്
Apr 18, 2018, 21:58 IST
‘തീവണ്ടി’ എത്തും മുന്‍പ് ചിത്രത്തിലെ ഗാനം കണ്ടവരുടെ എണ്ണം കുതിക്കുകയാണ്. ചിത്രത്തിലെ പുറത്ത് വന്ന ” ജീവാംശമായി”എന്ന ഗാനം എല്ലാ കണക്കുകളും ഭേദിച്ച് പറക്കുകയാണ്. നാല് ദിവസം കൊണ്ട് ഗാനത്തിന് എട്ട് ലക്ഷം വ്യൂവേഴ്സ് ആയിക്കഴിഞ്ഞു. ഇപ്പോഴും ട്രെന്‍ഡിംഗില്‍ ഒന്നാമതാണ് ഗാനം.
പുകവലി ഒരു വിഷയമായി കടന്നുവരുന്ന ഗാനരംഗത്തിന് സംഗീതം നല്‍കിയത് പുതുമുഖമായ കൈലാസ് മേനോനാണ്. ഗാനം ആലപിച്ചതിനുശേഷം ശ്രേയാ ഘോഷാല്‍ പുതുമുഖ സംഗീത സംവിധായകനെ പുകഴ്ത്തിയിരുന്നു. ഫെലിനി ടിപി സംവിധാനം ചെയ്യുന്ന ചിത്രം ഉടന്‍തന്നെ തിയേറ്ററുകളിലെത്തും.