തിരുവനന്തപുരത്ത് കാർ അപകടത്തിൽ ഒരാള് മരിച്ചു,മൂന്ന് പേരുടെ നില ഗുരുതരം
Nov 17, 2017, 09:16 IST
തിരുവനന്തപുരം: കവടിയാറിൽ രാജ് ഭവനു മുന്നിൽ അമിത വേഗതയിലെത്തിയ കാർ അപകടത്തിൽ പെട്ട് ഒരാള് മരിച്ചു മൂന്നു പേർക്ക് ഗുരുതര പരിക്ക്. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. കാർ റേസിംഗിനിടെയാണ് അപകടമുണ്ടായതെന്ന് സംശയിക്കുന്നു.
കാറിലുണ്ടായിരുന്ന മൂന്ന് പുരുഷന്മാർക്കും ഒരു സ്ത്രീക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അമിത വേഗതയിലെത്തിയ കാർ സമീപത്തുണ്ടായിരുന്ന മറ്റ് വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച് മരത്തിലിടിച്ചു നിൽക്കുകയായിരുന്നു.