ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഡി.എൻ. പട്ടേൽ ചുമതയേറ്റു
Jun 9, 2019, 09:50 IST
ന്യൂഡൽഹി: ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഡി.എൻ. പട്ടേൽ ചുമതയേറ്റു. രാജ് നിവാസിൽ നടന്ന ചടങ്ങിൽ ലഫ്. ഗവർണർ അനിൽ ബൈജൽ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മലയാളിയായ ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോൻ കാലാവധി പൂർത്തിയാക്കിയ ഒഴിവിലേക്കാണു ജസ്റ്റിസ് പട്ടേൽ ചുമതലയേറ്റത്. ഗുജറാത്താണു മാതൃ ഹൈക്കോടതിയെങ്കിലും ജാർഖണ്ഡ് ഹൈക്കോടതിയിൽ നിന്നാണ് ഇദ്ദേഹം ഡൽഹി ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്നത്.