ഡോ. വാള്‍ട്ടര്‍ ല്യൂബെക്കിന്റെ ഘാതകനെ പോലീസ് അറസ്റ്റ് ചെയ്തു
Jun 19, 2019, 11:57 IST
ബര്‍ലിന്‍: ഡോ. വാള്‍ട്ടര്‍ ല്യൂബെക്കിന്റെ ഘാതകനെ പോലീസ് അറസ്റ്റ് ചെയ്തു. നാല്‍പ്പത്തിയഞ്ചുകാരനായ വലതുപക്ഷ തീവ്രവാദിയും നിയോ നാസി പ്രവര്‍ത്തകനും എന്‍പിഡി അംഗവുമായ സ്റ്റെഫാന്‍ ആണ് റെ പിടിയിലായത്. വലതുപക്ഷ തീവ്രവാദ ശൃംഖലയായ ‘കോംബാറ്റ് 18” ലെ പോരാളിയാണ് സ്റ്റെഫാന്‍.
ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്റെ നേതാവും കാസല്‍ സര്‍ക്കാര്‍ വക്താവുമായിരുന്ന വാള്‍ട്ടര്‍ ലൂബെക്കിനു കാസലിലെ വസതിയില്‍വച്ചാണു വെടിയേറ്റത്.