ജമ്മുകാഷ്മീരിലെ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു
May 22, 2019, 13:02 IST
ശ്രീനഗർ: ജമ്മുകാഷ്മീരിലെ കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ബുധനാഴ്ച പുലർച്ചെയാണ് കുൽഗാമിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.കുൽഗാമിലെ ഗോപൽപോറ പ്രദേശത്താണ് ഏറ്റമുട്ടൽ. ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെത്തുടർന്ന് തെരച്ചിൽ നടത്തിയ സൈനികർക്കു നേരെ ഭീകരർ നിറയൊഴിക്കുകയായിരുന്നു. തുടർന്നു സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരരെ കീഴ്പ്പെടുത്തിയത്.