ജമ്മു കാഷ്മീരിൽ സുരക്ഷാ സേന നാലു ഭീകരരെ വധിച്ചു
Jun 23, 2019, 21:39 IST
ശ്രീനഗർ: ജമ്മു കാഷ്മീരിൽ സുരക്ഷാ സേന നാലു ഭീകരരെ വധിച്ചു. ഷോപ്പിയാൻ ജില്ലയിൽ ഞായറാഴ്ച നടന്ന ഏറ്റുമുട്ടലിലാണ് ഭീകരർ കൊല്ലപ്പെടുന്നത്. ഭീകരർ ഒളിവിൽ കഴിയുന്നെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ദരംദോറ മേഖലയിൽ തെരച്ചിൽ നടത്തിയ സൈന്യത്തിനു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. പ്രദേശവാസികളായ റാഫി ഹസൻ മിർ, സുഹൈൽ അഹമ്മദ് ഭട്ട്, ഷൗക്കത്ത് അഹമ്മദ് മിർ, ആസാദ് അഹമ്മദ് ഖാൻ എന്നിവരാണ് കൊല്ലപ്പെട്ടതെന്നു പോലീസ് വക്താവ് അറിയിച്ചു.