ചെമ്പരത്തി ചായ മതി, വണ്ണവും കുറയും ചർമ്മവും തിളങ്ങും
May 18, 2019, 21:34 IST
ക്തസമ്മർദം കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കുന്നൊരു പാനിയമാണിത്. ആന്റി ഓക്സിഡന്റ്സിനാൽ സമ്പുഷ…
ചേരുവകൾ
- ചെമ്പരുത്തി പൂവ് – 6 എണ്ണം (3 ഗ്ലാസ് ചായ തയാറാക്കാം)
- ഇഞ്ചി – ചെറിയ കഷ്ണങ്ങൾ 5-6 എണ്ണം
- പട്ട – ഒരു ചെറിയ കഷ്ണം
- വെള്ളം – 3 ഗ്ലാസ്
- തേൻ – ആവശ്യത്തിന്
- നാരങ്ങാനീര് (ഒരു ഗ്ലാസിന് ) – 1/2 നാരങ്ങയുടെ നീര്
തയാറാക്കുന്ന വിധം
- ചെമ്പരുത്തി പൂവിന്റെ ഇതളുകൾ മാത്രം എടുക്കുക, വെള്ളത്തിലിട്ട് നന്നായി കഴുകി എടുക്കുക ( പൊടികളും പ്രാണികളും കളയാൻ വേണ്ടിയാണ് )
- ഒരു പാത്രത്തിൽ 3 ഗ്ലാസ് വെള്ളം തിളപ്പിക്കുക. അതിലേക്ക് ഇഞ്ചിയും പട്ടയും ചേർക്കുക. നന്നായി തിളച്ച ശേഷം, വെള്ളം ചെമ്പരുത്തി പൂവിലേക്കു ഒഴിക്കുക. 2 മിനിറ്റോളം അടച്ച് വെക്കുക. ഇളക്കരുത്.
- പൂവിന്റെ ചുവന്ന നിറം വെള്ളത്തിലേക്ക് കലർന്ന് കടും ചുവപ്പ് നിറം ആവും. നന്നായി അരിച്ചെടുക്കുക. ശേഷം തേനും നാരങ്ങ നീരും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇപ്പോൾ ചായയുടെ കളർ ഇളം ചുവപ്പ് ആയിട്ടുണ്ടാവും.
ഇത് ചൂടോടു കൂടിയോ തണുപ്പിച്ചോ കഴിക്കാവുന്നതാണ്.