ചാനൽ ചർച്ചകളിലുടെ അക്രമിക്കപ്പെട്ട നടിയെ വീണ്ടും വീണ്ടും പീഡിപ്പിക്കുകയാണ്;വി.എസ്
Sep 16, 2017, 21:20 IST
തിരുവനന്തപുരം: കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയെ വീണ്ടും പീഡിപ്പിക്കുന്നുവെന്ന് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ. ചാനൽ ചർച്ചകളിലുടെ അക്രമിക്കപ്പെട്ട നടിയെ വീണ്ടും വീണ്ടും പീഡിപ്പിക്കുകയാണ് ചെയ്യുന്നത്. പുറമെ വലിയ തത്വ ചിന്തകൾ പറയുന്നവർ തന്നെയാണ് അതിക്രമം നടത്തുന്നത്. സ്ത്രീകൾക്ക് നൽകുന്ന മാന്യതയാണ് സമൂഹത്തിനു മുന്നിൽ നമ്മുടെ സംസ്കാരത്തിന്റെ അടയാളമെന്നും വി.എസ് പറഞ്ഞു.