ഗോരഖ്പൂരിൽ വീണ്ടും ശിശുമരണം; 48 മണിക്കൂറിനിടെ മരിച്ചത് ഏഴു കുട്ടികൾ
Aug 29, 2017, 23:19 IST
ഗോരഖ്പുർ: ഗോരഖ്പുർ ബാബ രാഘവ് ദാസ്(ബിആർഡി) മെഡിക്കൽ കോളജിൽ വീണ്ടും ശിശുമരണം. 48 മണിക്കൂറിനിടെ ഏഴു കുട്ടികൾ ഇവിടെ മസ്തിഷ്ക ജ്വരത്തെ തുടർന്നു മരിച്ചു. ആശുപത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ഈ മാസം തുടക്കത്തിൽ ഒരാഴ്ചയ്ക്കിടെ ഇതേ ആശുപത്രിയിൽ 70 കുട്ടികൾ ഓക്സിജൻ കിട്ടാതെ മരിച്ചിരുന്നു. ഓഗസ്റ്റ് 10ന് ആശുപത്രിയിലേക്കുള്ള ഓക്സിജൻ വിതരണം തടസപ്പെട്ടതോടെയാണ് ദുരന്തം സംഭവിച്ചത്.