കണ്ണവത്ത് സിപിഎം പ്രവർത്തകർക്ക് നേരേ ബോംബേറ്
കൂത്തുപറമ്പ്: കണ്ണവം ടൗണിൽ സിപിഎം പ്രവർത്തകർക്കു നേരെ ബോംബേറ്. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 12.15 ഓടെയാണ് സംഭവം. ചിറ്റാരിപ്പറമ്പ് മുൻ പഞ്ചായത്ത് പ്രസിഡന്റ് സിപിഎം കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി അംഗവുമായ വി.ബാലൻ (54), കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗവും ആദിവാസി ക്ഷേമസമിതി ജില്ലാ കമ്മിറ്റി അംഗവുമായ സി. ചന്ദ്രൻ (48) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കൂത്തുപറമ്പ് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിഎം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി പ്രചാരണം നടത്തുന്നതിനിടെ ആർഎസ്എസ് പ്രവർത്തകർ ബോംബെറിഞ്ഞതായാണ് പരാതി.