കൊലൈയുതിർ കാലം; ചിത്രത്തിൻെറ പുതിയ പോസ്റ്റർ പുറത്തുവിട്ടു
Jun 10, 2019, 17:50 IST
സൂപ്പർസ്റ്റാർ നയൻതാര നായികയാവുന്ന ഏറ്റവും പുതിയ ചിത്രമാണ് കൊലൈയുതിർ കാലം. ചിത്രത്തിൻെറ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ചക്രി തോലതിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഭൂമിക ചാവ്ല, രോഹിണി ഹട്ടങ്കഡി, പ്രതാപ് പോത്തന് എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ .
വാഷു ബാഗ്നാനിയും യുവന് ശങ്കര്‍ രാജയുടെ വൈഎസ്ആര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. യുവന് ശങ്കര്‍ രാജയാണ് സംഗീതം. കോറി ഗെര്‍യാക് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. രാമേശ്വര്‍ എസ് ഭഗത് എഡിറ്റിങ് നിര്‍വ്വഹിച്ചിരിക്കുന്നു.ചിത്രം ജൂൺ 14ന് തിയേറ്ററുകളിൽ എത്തും.