കൊടുത്ത വാക്ക് പാലിച്ച് കോഴിക്കോട് ജില്ലാ കളക്ടര്‍; ആര്യക്കു ലാപ്ടോപ്പ് സമ്മാനിച്ചു
കോഴിക്കോട്: കൊടുത്ത വാക്ക് പാലിച്ച് കോഴിക്കോട് ജില്ലാ കളക്ടര്‍ സാംബശിവ റാവു. വാഹനാപകടത്തെ തുടര്‍ന്ന് ഓര്‍മകള്‍ നഷ്ടപ്പെട്ട് ഒരു ഭാഗം തളര്‍ന്നു കിടക്കുന്ന അച്ഛന്‍െറ വേദനകള്‍ ഉള്ളിലൊതുക്കി പഠിച്ച് ഉയര്‍ന്ന വിജയം നേടിയ പ്രൊവിഡന്‍സ് ഹയര്‍സെക്കന്ററി സ്കൂള്‍ വിദ്യാര്‍ഥിനിയായ ആര്യയെ കഴിഞ്ഞ ദിവസം കളക്ടര്‍ സന്ദര്‍ശിക്കുകയും തുടര്‍ പഠനത്തിന് ഒരു ലാപ്ടോപ്പ് സമ്മാനമായി നല്‍കാമെന്നും വാക്ക് കൊടുത്തിരുന്നു. ആര്യക്കു വാഗ്ദാനം ചെയ്ത ലാപ്ടോപ്പ് ഇന്ന് കളക്ടര്‍ നേരിട്ടു കൈമാറി.മാതൃസ്നേഹം ചാരിറ്റബില്‍ മാനേജിംഗ് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പി. ഷാനാണ് ആര്യക്കുള്ള ലാപ്ടോപ്പ് സ്പോണ്സര് ചെയ്തത്. കൂടാതെ പഠനസഹായത്തിനായി സ്റ്റഡി ടേബിള്‍, കസേര എന്നിവയും ആര്യയ്ക്ക് സമ്മാനിച്ചു.