Times Kerala

കൊച്ചിയിലെ ഓട്ടോഡ്രൈവർമാർക്ക് പുതിയ യൂണിഫോം

 

കൊച്ചി: കൊച്ചി മെട്രോയുമായി ചേർന്ന് ഫീഡർ സർവ്വീസ് നടത്തുന്ന ഓട്ടോ ഡ്രൈവർമാർക്കിനി പുതിയ യൂണിഫോം. കറുത്ത നിറത്തിലുളള പാന്‍റ്സും നീല, ചാര നിറങ്ങൾ ചേർന്ന ടീഷർട്ടുമാണ് വേഷം. യൂണിഫോമിന് പുറമേ പേരും മറ്റു വിവരങ്ങളും വ്യക്തമാക്കുന്ന പ്രത്യേകം രൂപകല്‍പ്പന ചെയ്ത ബാഡ്ജും ഡ്രൈവര്‍മാര്‍ ധരിക്കണം. ഇവയൊക്കെ ആദ്യഘട്ടത്തിൽ കെഎംആർഎൽ ഡ്രൈവർമാർക്ക് നൽകും. യൂണിയൻ ഭാരവാഹികളുമായി മെട്രോ അധികൃതർ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും കിലയും ചേർന്ന് കൊച്ചിയിലെ മുന്നൂറിലധികം ഓട്ടോ ഡ്രൈവർമാരെ പ്രത്യേകം പരിശീലിപ്പിച്ചിരുന്നു. റോഡ് സുരക്ഷ, സ്വഭാവരൂപീകരണം എന്നീ വിഷയങ്ങളിലായിരുന്നു പരിശീലനം.
ഓട്ടോറിക്ഷകളുടെ പ്രവര്‍ത്തനച്ചെലവ് കുറയ്ക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ക്കും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് രൂപം നല്‍കിയിട്ടുണ്ട്. ഫീഡര്‍ റൂട്ടുകള്‍ നിശ്ചയിക്കുക, വിവരങ്ങള്‍ യാത്രക്കാര്‍ക്ക് ലഭ്യമാക്കുക തുടങ്ങിയ നടപടികളും കെ.എം.ആര്‍.എല്‍ ആരംഭിച്ചിട്ടുണ്ട്.

Related Topics

Share this story