കോപ്പ ഡെൽ റെ കിരീടം ബാഴ്സലോണയ്ക്ക്
മാഡ്രിഡ്: കോപ്പ ഡെൽ റെ കിരീടം ബാഴ്സയ്ക്ക്. സെവിയയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയാണ് ബാഴ്സലോണ കീരീടം സ്വന്തമാക്കിയത്. സൂവാരസിന്റെ ഇരട്ട ഗോളിന്റെ മികവിലാണ് ഈ സീസണിലെ ആദ്യ കിരീടത്തിൽ ബാഴ്സ മുത്തമിട്ടത്. ബാഴ്സയുടെ തുടർച്ചയായി നാലാം കിരീടമാണ് ഇത്.
ആദ്യ പകുതിയിൽ സൂവാരസിന്റെയും മെസിയുടെയും ഗോളുകളിൽ ബാഴ്സ മൂന്നു ഗോളുകളുടെ ലീഡ് നേടിയിരുന്നു. കളിയുടെ 14, 40 മിനിറ്റുകളിലായിരുന്നു സൂവാരസിന്റെ ഗോൾ. 31-ാം മിനിറ്റിലാണ് മെസിയുടെ ഗോൾ. രണ്ടാം പകുതിയിലും സെവിയൻ താരങ്ങളെ നോക്കുകുത്തികളാക്കിയാണ് ബാഴ്സയുടെ മുന്നേറിയത്. 52 മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കിമാറ്റി ആൻ്രഡേ ഇനിയസ്റ്റ ബാഴ്സയ്ക്കായി നാലാം ഗോൾ നേടി. 69 മിനിറ്റിൽ ഫിലിപ്പെ കുടീന്യോയുടെ ഗോളോടെ സെവിയൻ വധം ബാഴ്സ പൂർത്തിയാക്കി.