കെനിയയിൽ സ്കൂളിൽ വെടിവയ്പ്; അഞ്ച് വിദ്യാർഥികൾ കൊല്ലപ്പെട്ടു
Oct 14, 2017, 19:55 IST
നെയ്റോബി: കെനിയയിൽ സ്കൂളിലുണ്ടായ വെടിവയ്പിൽ അഞ്ച് വിദ്യാർഥികളും സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. തുർക്കാനയിലെ ലോക്കിച്ചോഗിയോയിലെ സെക്കൻഡറി സ്കൂളിലാണ് ആക്രമണം ഉണ്ടായത്. അച്ചടക്കനടപടിയെ തുടർന്ന് സ്കൂളിൽനിന്നും ഒരു മാസംമുമ്പ് സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർഥിയായിരുന്നു ആക്രമണം നടത്തിയത്.