കുവൈത്ത് പ്രവാസി അധ്യാപകരെ പിരിച്ചുവിടുന്നു
കുവൈത്ത്: വിദ്യാഭ്യാസ മേഖലയിൽ പ്രവാസികളുടെ കൂട്ടപ്പിരിച്ചുവിടലിന് കുവൈത്ത് തയാറെടുക്കുന്നു. 1507 പ്രവാസികളെ പിരിച്ചുവിടാൻ വിദ്യാഭ്യാസ മന്ത്രാലയത്തോടു സിവിൽ സർവീസ് കമ്മീഷൻ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. 2017-18 അധ്യയന വർഷത്തിൽ കുവൈത്തികളല്ലാത്ത 1507 പേരുടെ സേവനം അവസാനിപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇവരിൽ 660 അധ്യാപകരും 584 എക്സിക്യൂട്ടീവുകളും 214 സാമൂഹ്യപ്രവർത്തകരും ഉൾപ്പെടുന്നു. സ്വദേശിവത്കരണം വിദ്യാഭ്യാസ രംഗത്തേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കം. സൗദിയിൽ സ്വദേശിവത്കരണം ശക്തമായതിനു പിന്നാലെയാണ് കുവൈത്ത് ഉൾപ്പെടെയുള്ള രാജ്യങ്ങളും കൂടുതൽ മേഖലകളിലേക്കു ഇതു വ്യാപിപ്പിക്കുന്നത്. മലയാളികൾ അടക്കം ആയിരക്കണക്കിനു പേർ ഗൾഫ് രാജ്യങ്ങളിലെ വിദ്യാഭ്യാസ രംഗത്ത് ജോലി ചെയ്യുന്നത്. ഇവർക്ക് ആശങ്ക പകർന്നുകൊണ്ടാണ് ഇപ്പോൾ കുവൈത്തിന്റെ നീക്കം.