കുമ്മനം രാജശേഖരന് വിജിലന്‍സ് നോട്ടീസ്; 10 ന് ഹാജരായി മൊഴി നല്‍കണം
Aug 7, 2017, 17:54 IST
തിരുവനന്തപുരം : മെഡിക്കല്‍ കോളജ് കോഴ വിവാദത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് വിജിലന്‍സ് നോട്ടീസ്. ഈ മാസം 10 ന് ഹാജരായി മൊഴി നല്‍കാനാണ് ആവശ്യം.കോഴ വിവാദത്തിലെ ഇടനിലക്കാരനായ സതീഷ് നായരേയും വിജിലന്‍സിന് മുന്നില്‍ ഹാജരാക്കും. ഈ മാസം 24 നാണ് മൊഴി നല്‍കുക. കോഴ വിവാദം അന്വേഷിച്ച പാര്‍ട്ടി കമ്മിഷനംഗങ്ങളോട് ഹാജരാകാന്‍ വിജിലന്‍സ് ആവശ്യപ്പെട്ടിരുന്നു. കമ്മിഷന് അംഗങ്ങളായ എ.കെ നസീറും കെ.പി ശ്രീശനും ചൊവ്വാഴ്ചയാണ് ഹാജരാകുന്നത്. കോഴ നല്‍കിയതായി ആരോപണമുള്ള വര്‍ക്കലയിലെ കോളജ് ഉടമ ആര്.ഷാജിക്കും വിജിലന്‍സ് നോട്ടീസ് നല്‍കിയിരുന്നു.