കിംഗ് ഖാൻ ഷാരൂഖിന്റെ വീട്ടിൽ അതിഥിയായി താമസിക്കാൻ സുവർണാവസരം.!
കിംഗ് ഖാൻ ഷാരൂഖിന്റെ ഡൽഹിയിലെ കുടുംബ വീട്ടിൽ അതിഥിയായി താമസിക്കാൻ സുവർണാവസരം. ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാനാണ് ഭാഗ്യശാലികളായ ജോഡികൾക്ക് ഡൽഹിയിലെ വീട്ടിൽ ക്ഷണിക്കുന്ന വിവരം ആരാധകരെ അറിയിച്ചത്.അമേരിക്ക ആസ്ഥാനമായുള്ള ട്രാവൽ റെൻറൽ കമ്പനിയായ എയർബിഎൻബിയുമായി സഹകരിച്ചാണ് ആരാധകർക്ക് താമസിക്കാൻ അവസരമൊരുക്കുന്നത്.
ഗൗരി ഖാനിൽ നിന്നുള്ള വ്യക്തിഗത സ്വാഗത കുറിപ്പ്, നഗര യാത്രക്കായി ആഡംബര കാർ, ഷാരൂഖ് ഖാൻെറ സിനിമകൾ, ഖാൻ കുടുംബത്തിൻെറ പ്രിയപ്പെട്ട വിഭവങ്ങൾ ഉൾക്കൊള്ളുന്ന രാത്രിഭക്ഷണം, വ്യക്തിഗത സ്മരണികകൾ എന്നിവയെല്ലാം ഇവർക്ക് ലഭിക്കും. എയർബിഎൻബി സംഘടിപ്പിക്കുന്ന ‘ഹോം വിത്ത് ഓപ്പൺ ആർമ്സ്’ എന്ന കാമ്പയിനിൻെറ ഭാഗമായാണ് ഈ ഓഫർ.
‘ഓപൺ ആർമ്സ് വെൽകം’ എന്നതുകൊണ്ട് എന്താണ് നിങ്ങൾ അർത്ഥമാക്കുന്നതെന്ന് കാണിച്ച് ഒരു കുറിപ്പ് നവംബർ 30-നകം എയർബിഎൻബിക്ക് അയക്കണം ഗൗരി ഖാൻ അടക്കമുള്ള കമ്മിറ്റിയാണ് വിജയിയെ തിരഞ്ഞെടുക്കുക. ഡിസംബർ 15-ന് ഭാഗ്യജോടികളെ പ്രഖ്യാപിക്കും. 2021 ഫെബ്രുവരി 13-നാണ് വീട്ടിൽ താമസിക്കാനാവുക.