കാവ്യയെ വീണ്ടും ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്കി? ആവശ്യമെങ്കില്‍ അറസ്റ്റിനും അനുമതി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്യാന്‍ പോലീസ് നോട്ടീസ് നല്‍കിയതായി റിപ്പോര്‍ട്ട്. മൂന്ന് ദിവസത്തിനകം കാവ്യ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. കേസിലെ മാഡം കാവ്യയാണെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പള്‍സറിന്റെ വെളിപ്പെടുത്തലിന് പുറമെ പോലീസ് അന്വേഷണത്തില്‍ വ്യക്തമായ കാര്യങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് കാവ്യയെ വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്.
ചോദ്യം ചെയ്യാന്‍ വിളിക്കുന്ന ദിവസം തന്നെ ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യാനും നിര്‍ദ്ദേശമുണ്ടെന്നാണ് സൂചന. ഇത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തിന് അനുമതി നല്‍കിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ ഒരു സ്ത്രീയുടെ സാന്നിധ്യമുണ്ടെന്ന് തുടക്കം മുതല്‍ തന്നെ സൂചന ഉണ്ടായിരുന്നു. ഇതാണ് കാവ്യയിലേക്ക് അന്വേഷണം നീളാന്‍ കാരണം.