കള്ളവോട്ട്; കണ്ണൂരില്‍ കൂടുതല്‍ പേര്‍ക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ്
May 15, 2019, 22:52 IST
കണ്ണൂര്‍: കണ്ണൂരില്‍ കൂടുതല്‍ പേര്‍ക്കെതിരെ കള്ളവോട്ട് പരാതിയുമായി കോണ്‍ഗ്രസ്. 43 പേര് കൂടി ലോക്സഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തെന്ന് ആരോപിച്ച് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് വരണാധികാരിക്ക് പരാതി നല്കി.വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കി വോട്ട് ചെയ്ത ആറ് പേരെക്കുറിച്ചുള്ള വിവരങ്ങളും പരാതിയില്‍ ചേര്‍ത്തിട്ടുണ്ട്.തള്ളിപ്പറമ്ബ് 47-ാം ബൂത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്ത് കള്ളവോട്ട് നടത്തിയെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.