കണ്ണൂർ മെഡി.കോളേജിൽ നഴ്സിനെ മർദിച്ച ഡോക്ടർക്ക് സസ്പെൻഷൻ
Jun 18, 2019, 20:11 IST
കണ്ണൂർ: ഗവ.മെഡിക്കൽ കോളജിലെ നഴ്സിനെ ഓപ്പറേഷൻ തിയേറ്ററിൽ വെച്ച് മർദ്ദിച്ച സംഭവത്തിൽ ഡോക്ടരെ സസ്പെന്റ് ചെയ്തു. ഓപ്പറേഷന് തിയേറ്ററില്‍ വെച്ച് ശസ്ത്രക്രിയക്കിടയില്‍ നേഴ്സിനെ മെഡിക്കൽ ഉപകരണം ഉപയോഗിച്ച് കയ്യൊടിച്ചതിൽ നടത്തുന അന്വേഷണത്തെ തുടർന്നാണ് ഡോക്ടറെ സസ്പെന്റ് ചെയ്ത്. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ സര്‍ജറി വിഭാഗം തലവന്‍ ഡോ. വി. കുഞ്ഞമ്പുവിനെയാണ് സസ്പെന്റ് ചെയ്തുകൊണ്ട് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന് നാംദേവ് ഖൊബ്രഗാഡേ ഉത്തരവിട്ടത്.