Times Kerala

കണ്ണൂരില്‍ പ്രവാസി വ്യവസായിയുടെ ആത്മഹത്യ; യുഡിഎഫ് ഇന്ന് പ്രതിഷേധ മാർച്ച് നടത്തും

 
കണ്ണൂരില്‍ പ്രവാസി വ്യവസായിയുടെ ആത്മഹത്യ; യുഡിഎഫ് ഇന്ന് പ്രതിഷേധ മാർച്ച് നടത്തും

കണ്ണൂര്‍: കണ്ണൂരില്‍ പ്രവാസി വ്യവസായി സാജൻ പാറയിൽ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് ഇന്ന് മാർച്ച് നടത്തും. നഗരസഭ ചെയർപേഴ്‍സൺ പി കെ ശ്യാമള, നഗരസഭ എഞ്ചിനീയർ, നഗരസഭ സെക്രട്ടറി എന്നിവർക്കെതിരെ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് സാജന്‍റെ കുടുംബം ഇന്ന് മുഖ്യമന്ത്രിക്ക് പരാതി അയക്കും.

പി ജയരാജനും എം വി ജയരാജനമടക്കമുള്ള സിപിഎം നേതാക്കൾ സാജന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി ചർച്ച നടത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ബിജെപി നേതാവ് കെ സുരേന്ദ്രനും ഇന്ന് സാജന്‍റെ വീട് സന്ദർശിക്കും.

Related Topics

Share this story