ഒറ്റഗോളിൽ ഒപ്പിച്ചെടുത്തു; ബ്ലാസ്റ്റേഴ്സിന് ആദ്യ ജയം
Dec 16, 2017, 10:23 IST
കൊച്ചി: സി.കെ വിനീതിന്റെ ഏക ഗോളിൽ കേരള ബ്ലാസ്റ്റേഴ്സിന് സീസണിലെ ആദ്യ വിജയം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ഇതോടെ പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്തേക്ക് ഉയർന്നു. ആദ്യ പകുതിയിലെ 24 ാം മിനിറ്റിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോൾ പിറന്നത്.