Times Kerala

ഐക്യത്തിന്‍റെ ദിനം, കൊവിഡ് പോരാട്ടത്തില്‍ യോഗ പ്രധാനമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

 
ഐക്യത്തിന്‍റെ ദിനം, കൊവിഡ് പോരാട്ടത്തില്‍ യോഗ പ്രധാനമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: ഐക്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ദിനമാണ് അന്താരാഷ്ട്ര യോഗ ദിനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആറാമത് അന്താരാഷ്ട്ര യോഗ ദിനത്തില്‍ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഡാക്കിലെ ഗല്‍വാൻ താഴ്‌വരയിലെ ഇന്ത്യ- ചൈന തർക്കത്തിന്‍റെ കൂടി പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദേശം. യോഗ ശീലമാക്കുന്നത് രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുമെന്നും, കൊവിഡിന് എതിരായ പോരാട്ടത്തില്‍ യോഗക്ക് നിർണായക പങ്കുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രാണായാമം ശ്വസന പ്രക്രിയ സുഗമമാക്കുന്നു. യോഗ ശാന്തിയും സമാധാനവും ഐക്യവും സാധ്യമാക്കും. ആരോഗ്യകരമായ ജീവിതം യോഗയിലൂടെ ലഭിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Related Topics

Share this story