ഏകദിന സെഞ്ചുറികളുടെ എണ്ണത്തില്‍ ഗാംഗുലിയെ മറികടന്ന് ഹിറ്റ്മാൻ
Jun 6, 2019, 10:56 IST
സതാംപ്ടണ്: ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ രോഹിത് ശർമ്മ നേടിയ സെഞ്ചുറി സന്തോഷം ഇരട്ടിപ്പിക്കുന്നു. ഏകദിന സെഞ്ചുറികളുടെ എണ്ണത്തില്‍ ഗാംഗുലിയെ രോഹിത് മറികടന്നു. ഗാംഗുലി 311 ഏകദിനങ്ങളില്‍ നിന്ന് 22 സെഞ്ചുറി നേടിയപ്പോള്‍ രോഹിത് 207 ഏകദിനങ്ങളില്‍ നിന്നായി 23-ാം സെഞ്ചുറി തികച്ചു. ഇതോടെ രോഹിത് ഇന്ത്യന്‍ താരങ്ങളില്‍ മൂന്നാമതെത്തി. സച്ചിന് ടെന്‍ഡുല്‍ക്കര്‍(49), വിരാട് കോലി(41) എന്നിവരാണ് രോഹിതിന് മുന്നിലുള്ളത്.