Times Kerala

എൽഡിഎഫ്‌ സർക്കാരിന്റെ നാലാം വാർഷികം : പ്രവർത്തകർ ഗൃഹസന്ദർശനം നടത്തും

 
എൽഡിഎഫ്‌ സർക്കാരിന്റെ നാലാം വാർഷികം : പ്രവർത്തകർ ഗൃഹസന്ദർശനം നടത്തും

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച്‌ 25 മുതൽ 31 വരെ എൽഡിഎഫ്‌ പ്രവർത്തകർ ഗൃഹസന്ദർശന പരിപാടി നടത്തും. എൽഡിഎഫ് കൺവീനർ എ വിജയരാഘവനാണ് ഇക്കാര്യം അറിയിച്ചത്. ജനകീയ വിഷയങ്ങളിൽ ഉറച്ച കാൽവയ്‌പ്പുകളുമായി മുന്നോട്ടുപോകുന്ന സർക്കാർ മതനിരപേക്ഷവും അഴിമതിരഹിതവും വികസിതവുമായ കേരളം സൃഷ്ടിക്കുന്നതിനുള്ള കർമപദ്ധതിയാണ്‌ സർക്കാർ നടപ്പാക്കുന്നത്‌. പ്രകടനപത്രികയിലെ ഏതാണ്ട്‌ എല്ലാ വാഗ്‌ദാനങ്ങളും ഇതിനകം തന്നെ സർക്കാർ യാഥാർഥ്യമാക്കി കഴിഞ്ഞു.പ്രകൃതി ദുരന്തങ്ങളും അപ്രതീക്ഷിത പ്രതിസന്ധികളും അതിജീവിച്ച്‌ മുന്നേറിയ സർക്കാർ ഇപ്പോൾ കോവിഡ് ‌-പ്രതിരോധത്തിൽ ലോകത്തിനുതന്നെ മാതൃകയായി. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ബദൽ രാഷ്ട്രീയം ഉയർത്തിയും അതിന്റെ സദ്‌ഫലം ജനങ്ങളിൽ എത്തിച്ചുമാണ്‌ എൽഡിഎഫ്‌ സർക്കാർ നാലുവർഷം പിന്നിടുന്നത്‌. ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാനും അവരുടെ അഭിപ്രായം സ്വരൂപിക്കാനുമാണ്‌ ‌ ഗൃഹസന്ദർശന പരിപാടി നടത്തുന്നത്‌. ഭക്ഷ്യസ്വയംപര്യാപ്‌തത ലക്ഷ്യമാക്കി സർക്കാർ പ്രഖ്യാപിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ പ്രചാരണവും.

Related Topics

Share this story