Times Kerala

എറണാകുളം ഗാന്ധിനഗറിലെ ഫ്ലാറ്റിന് തീപിടിച്ചു; ആളപായമില്ല

 
എറണാകുളം ഗാന്ധിനഗറിലെ ഫ്ലാറ്റിന് തീപിടിച്ചു; ആളപായമില്ല

കൊച്ചി: എറണാകുളം ഗാന്ധിനഗറിലെ ഫ്ലാറ്റിന് തീപിടിച്ചു. മാലിന്യസംസ്കരണ സംവിധാനത്തില്‍ നിന്ന് തീ ആളുകയായിരുന്നു. എന്നാല്‍ അഗ്നിശമന സേന ഉടന്‍ എത്തിയതിനാല്‍ വലിയ അപകടം ഒഴിവാക്കാനായി.ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഗാന്ധിനഗറിലെ സ്വപ്നില്‍ ഫ്ലാറ്റിന്റെ ഏറ്റവും മുകളിലെ നിലയില്‍ നിന്ന് തീയും പുകയും ഉയരുന്നത് നാട്ടുകാര്‍ കണ്ടത്. 16 നിലകളിലായി അറുപതിലേറെ കുടുംബങ്ങള്‍ താമസിക്കുന്ന പാര്‍പ്പിട സമുച്ചയത്തില്‍ സാധാരണയായി മാലിന്യസംസ്കരണസംവിധാനമായ ഇന്‍സിനറേറ്ററില്‍ നിന്ന് ഇത്തരത്തില്‍ തീ ഉയരുന്നത് കാണാറുള്ളതിനാല്‍ ആദ്യം താമസക്കാര്‍ ഇത് കാര്യമായെടുത്തില്ല. പിന്നീട് വലിയ തോതില്‍ തീ നാളങ്ങള് വന്നതോടെ താമസക്കാര്‍ പുറത്തേക്കോടി. ഉടന്‍ തന്നെ അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റുകള് എത്തി ബാക്കി താമസക്കാരെയും ഒഴിപ്പിച്ചു. തീ അണയ്ക്കാനുള്ള ശ്രമങ്ങള് തുടങ്ങി. മൂന്ന് മണിയോടെ തീ പൂര്‍ണമായും നിയന്ത്രിച്ചു.

Related Topics

Share this story