എംജി ബിരുദാനന്തര ബിരുദ ഏകജാലകം; റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
May 25, 2019, 22:44 IST
കോട്ടയം: എംജി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ വിവിധ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് സ്പോർട്സ്, കൾച്ചറൽ, ഭിന്നശേഷിക്കാർക്കായുള്ള േക്വാട്ടകളിലെ പ്രൊവിഷണൽ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയിൽ ഉൾപ്പെട്ടവർ സർട്ടിഫിക്കറ്റുകളുടെ അസലുമായി 27 ന് വൈകിട്ട് നാലിനകം ഏതെങ്കിലും ഒരു കോളേജിൽ ഹാജരായി വെരിഫിക്കേഷൻ പൂർത്തീകരിക്കണം.27 നു വൈകിട്ട് അഞ്ചിനകം സർട്ടിഫിക്കറ്റ് പരിശോധനയ്ക്കു ഹാജരാവാത്തവരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തില്ല.