ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ത്യയിലേക്ക്
Nov 24, 2017, 08:57 IST
ജറുസലേം: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ത്യാ സന്ദർശനത്തിന്. നാലുദിന സന്ദർശനത്തിനായി നെതന്യാഹു ജനുവരിയിൽ ഇന്ത്യയിലെത്തും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനം കഴിഞ്ഞ് ആറു മാസത്തിനുള്ളിലാണ് നെതന്യാഹു ഇന്ത്യ സന്ദർശിക്കുന്നത്. ജനുവരി 14ന് അഹമ്മദാബാദിലെത്തുന്ന നെതന്യാഹുവിനെ മോദി സ്വീകരിക്കും.