ഇറാക്കിൽ 38 ഐഎസ് ഭീകരരെ തൂക്കിലേറ്റി
Dec 15, 2017, 10:16 IST
നസ്റിയ: ഭീകരപ്രവർത്തനത്തിന്റെ പേരിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 38 പേരെ ഇറാക്കിൽ തൂക്കിലേറ്റി. തെക്കൻ ഇറാക്കിലെ നസ്റിയ നഗരത്തിലെ ജയിലിൽ തടവിലായിരുന്ന ഐഎസ് അനുഭാവികളുടെ വധശിക്ഷയാണ് നടപ്പാക്കിയത്.
ഒരു ദിവസം ഇത്രയും പേരുടെ വധശിക്ഷ ഒരുമിച്ചു നടപ്പാക്കുന്നത് അപൂർവമാണ്.