ഇന്റര്‍നാഷണല്‍ മിലിറ്ററി സ്പോര്‍ട്സ് ഇവന്റിന് ഇന്ത്യയും വേദിയാകും
May 15, 2019, 07:03 IST
ന്യൂഡല്‍ഹി: ഇന്റര്‍നാഷണല്‍ മിലിറ്ററി സ്പോര്‍ട്സ് ഇവന്റിന് ഇന്ത്യയും വേദിയാകും. 10 രാജ്യങ്ങളിലായി നടക്കുന ഗെയിംസിലെ ചില മത്സരങ്ങളാണ് ഇന്ത്യയില്‍ നടക്കുക. ആദ്യമായിട്ടാണ് ഇന്ത്യ മിലിറ്ററി ഗെയിംസിന് വേദിയാകുന്നത്.
റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിനാണ് ഗെയിംസിന്റെ സംഘാടന ചുമതലയുള്ളത്. 32 രാജ്യങ്ങള്‍ ഗെയിംസില്‍ പങ്കെടുക്കും. ആഗസ്റ്റില്‍ ആറ് മുതല്‍ 14 നടക്കുന്ന മത്സരങ്ങളില്‍ രാജസ്ഥാനിലെ ജെയ്സല്‍മറിലാണ് ഇന്ത്യ വേദിയൊരുക്കുക.